ഉപ്പളയിൽ വീടിനു നേരെ വെടിവയ്പ്: ബാൽക്കണിയിൽ 5 പെല്ലറ്റുകൾ കണ്ടെത്തി; സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നു

കാസർകോട്: ഉപ്പള, ഹിദായത്ത് ബസാറിൽ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഗൾഫുകാരനായ അബൂബക്കറിന്റെ വീട്ടിനു നേരെ ശനിയാഴ്ച രാത്രിയാണ് വെടിവയ്പ് ഉണ്ടായത്. കാറിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവെയ്പിൽ വീടിന്റെ ബാൽക്കണിയുടെ ചില്ല് തകർന്നിരുന്നു. കാൽ ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. സംഭവം അറിഞ്ഞ് എത്തിയ കാസർകോട് എ എസ് പി നന്ദഗോപൻ , മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീടിന്റെ ബാൽക്കണിയിൽ അഞ്ച് പെല്ലറ്റുകൾ കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ദേശീയപാതയിലും പരിസരങ്ങളിലുമുളള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page