പാലക്കാട്: അട്ടപ്പാടി കരുവാര ഊരിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി പെൺകുട്ടി ഗുരുതരമായി പരിക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. ആൾതാമസമില്ലാത്ത വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം നടന്നത്. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് വീഴുകയായിരുന്നു. വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.







