കാസര്‍കോട്: റെയില്‍വെയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത ആഡംബര കാറുകള്‍ തിരികെ നല്‍കാതെ വഞ്ചിച്ചതായി പരാതി. മൊഗ്രാല്‍, പേരാലിലെ മെഹ്‌റൂഫ് മന്‍സിലിലെ കെ.എം മുജീബ് റഹ്‌മാന്റെ പരാതിപ്രകാരം ഹൊസ്ദുര്‍ഗ്ഗ് , ബി എം ജെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ മുഹമ്മദി (44) നെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് വഞ്ചനയ്ക്ക് കേസെടുത്തത്. 2025 ജൂലായ് ഒന്നിനും 31 നും ഇടയിലുള്ള ദിവസങ്ങളില്‍ അണങ്കൂരില്‍ വച്ച് പരാതിക്കാരന്റെയും അയാളുടെ സഹോദരന്റെയും അമ്മാവന്റെയും ഉടസ്ഥതയിലുള്ള രണ്ടു ക്രെറ്റ കാറുകളും ഒരു ഇന്നോവ ക്രിസ്റ്റ കാറും വാടകയ്‌ക്കെടുത്തതെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ വാടകയോ കാറുകളോ തിരിച്ചു നല്‍കിയില്ലെന്ന് കൂട്ടിച്ചേര്‍ത്തു.







