കാസര്‍കോട്: വെള്ളരിക്കുണ്ട്, കൊന്നക്കാട്, കമ്മാടിയില്‍ യുവാവ് റോഡില്‍ കുഴഞ്ഞുവീണു മരിച്ചു. മാലോത്ത്, നെല്ലിമലയിലെ വിശ്വാമിത്രന്റെ മകന്‍ അനീഷ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കമ്മാടിയിലെ റോഡില്‍ വീണു കിടക്കുന്നത് കണ്ട ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.







