കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു കാസര്‍കോട്, ചെമ്മനാട്, കോളിയടുക്കം ലക്ഷംവീട് കോളനിയിലെ അബ്ദുള്ള (83) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.20 മണിക്കാണ് അപകടം. മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിലെ യാത്രക്കാരനായിരുന്നു അബ്ദുള്ള. പന്നിയങ്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ദൈനബി. മകള്‍ ജസീല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.








