പുത്തൂര്‍: രണ്ടു ദിവസം മുമ്പ് കാണാതായ ബാര്‍ ഉടമെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, നെല്ലിയാടിയിലെ ബാര്‍ ആന്റ് റസ്റ്റോറന്റ് ഉടമ അഭിഷേക് ആള്‍വ (29)യുടെ മൃതദേഹമാണ് സാംബവി പുഴയില്‍ കാണപ്പെട്ടത്. തിരുവായ ഗുത്തുവിലെ നവീന്‍ ചന്ദ്ര ആള്‍വയുടെ മകനാണ് അഭിഷേക്. പിതാവിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ ആന്റ് റസ്റ്റോറന്റ് മകനാണ് നടത്തിയിരുന്നത്. ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിച്ചതിനു ശേഷം അഭിഷേകിനെ കാണാതാവുകയായിരുന്നുവെന്നു പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം സാംബവി പുഴയില്‍ കാണപ്പെട്ടത്. പൊലീസ് അന്വേഷണം തുടരുന്നു.







