പി പി ചെറിയാന്‍
ഡാളസ് :മൂന്നു ദിവസം നീണ്ടുനിന്നു ലാനയുടെ പതിനാലാം ദ്വൈവാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമാക്കാന്‍ സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും പ്രസിഡന്റ ശങ്കര്‍ മന നന്ദിയും കൃതജ്ഞതയും അറിയിച്ചു,
അമേരിക്കന്‍ -മലയാളി കല-സാംസ്‌കാരിക സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അദ്ദേഹം കൃതജ്ഞത ആവര്‍ത്തിച്ചു. സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്ത് സമ്മേളനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിയ ഡോ. എം. വി പിള്ള, സജി എബ്രഹാം,സൂമിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത സുനില്‍ പി. ഇളയിടം,
സമ്മേളന പ്രതിനിധികള്‍, ലാന ഭരണസമിതി അംഗങ്ങള്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി അംഗങ്ങള്‍, കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തകര്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗങ്ങള്‍, പുസ്തക പ്രദര്‍ശനത്തിനും വില്പനക്കും സഹായിച്ചവര്‍, ഫൂഡ് കമ്മിറ്റി അംഗങ്ങള്‍, കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങള്‍, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങള്‍, വീഡിയോ & ഫോട്ടോഗ്രാഫേര്‍സ്, എല്‍ ഇ ഡി പ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍ കമ്മിറ്റി അംഗങ്ങള്‍, സ്റ്റേജ് കമ്മിറ്റി അംഗങ്ങള്‍, സ്മരണിക എഡിറ്റോറിയല്‍ അംഗങ്ങള്‍, കൃതികളും ആശംസകളും നല്‍കിയവര്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിസമ്മേളനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുംഅദ്ദേഹം നന്ദിഅറിയിച്ചു.
ഭരതകലാ നാടകസമിതി, നൃത്തം ചെയ്ത കുട്ടികള്‍, സംഗീതം അവതരിപ്പിച്ച ഗ്രൂപ്പ്, സമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ഭാരവാഹികള്‍ എന്നിവര്‍ക്കും പ്രത്യേക നന്ദി അറിയിച്ചു.







