ബംഗളൂരു: കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ചികിത്സയിലയിരിക്കെയാണ് മരണം. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ്. ഹരീഷിന്റെ മരണം കന്നഡ സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.







