കണ്ണൂര്‍: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കേളകം ഇരുട്ടുമുക്കിലെ പൗവത്തില്‍ റോയ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ റോയിയുടെ ഭാര്യാ സഹോദരന്‍ അറയ്ക്കല്‍ ജെയ്‌സണി(45)നെ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 8.30മണിയോടെയാണ് സംഭവം. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ജയ്‌സണ്‍ കത്തിയെടുത്ത് റോയിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവരും അയല്‍വാസികളാണ്.







