തളിപ്പറമ്പ്: സൂപ്പര്‍ താരം മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് നടന്റെ ആയുരാരോഗ്യത്തിന് വേണ്ടി ഉത്രം നക്ഷത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നല്‍കി സ്വീകരിച്ചു. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിന്‍കുടവും സമര്‍പ്പിക്കുന്നതാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന് അദ്ദേഹം ഈയ്യടുത്താണ് തിരികെ വന്നത്. മഹേഷ് നാരായണ്‍ ഒരുക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് പാട്രിയറ്റ്.
നേരത്തെ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതും വാര്‍ത്തയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പൊന്നിന്‍കുടം വച്ച് തൊഴുകയും ചെയ്തിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂയൂരപ്പ, ഐസിസി മുന്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ എന്നിവരും ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പൊന്നിന്‍കുടം വച്ച് തൊഴുകയും ചെയ്തിട്ടുണ്ട്. നേരത്തെ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതും വാര്‍ത്തയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.








