മംഗ്‌ളൂരു: സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ എസ് ഐയുടെ മകള്‍ മരിച്ചു. ഷിര്‍വ പൊലീസ് സ്റ്റേഷനിലെ എസ് ഐ സുധേഷ് ഷെട്ടിയുടെ മകള്‍ സ്പര്‍ശ (24)യാണ് മരിച്ചത്. ഇയാളുടെ ഭാര്യ ശര്‍മ്മിളയെ സാരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉഡുപ്പി, നിട്ടൂരിലാണ് അപകടം. സ്പര്‍ശ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരിയായിരുന്നു ശര്‍മ്മിള. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടയിലാണ് സ്പര്‍ശ മരണത്തിനു കീഴടങ്ങിയത്.







