വായു മലിനീകരണം; ഡല്‍ഹിയില്‍ നവംബര്‍ ഒന്നുമുതല്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ വാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ബിഎസ് 6 നിലവാരത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ പ്രവേശനമില്ലെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ചരക്ക് വാഹനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിലാണ് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഈ കടുത്ത തീരുമാനം കൈക്കൊണ്ടത്. ബിഎസ് 4 നിലവാരം പാലിക്കുന്ന വാഹനങ്ങള്‍ക്ക് 2026 ഒക്ടോബര്‍ 31 വരെ മാത്രമേ ഡല്‍ഹിയില്‍ അനുമതിയുള്ളൂ. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. വര്‍ഷാവസാനം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകാറുണ്ട്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയും വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങളും ചേര്‍ന്നാണ് നഗരത്തിലെ വായുവിനെ വിഷലിപ്തമാക്കുന്നത്. ഈ സാഹചര്യം ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനാല്‍ വായു മലിനീകരണത്തെ നേരിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സാധ്യത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പളയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റു, പിതാവ് കസ്റ്റഡിയില്‍; ആരോഗ്യ പ്രവര്‍ത്തക നല്‍കിയ വിവരത്തെ തുടര്‍ന്ന് കുഞ്ഞിനെ നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കണ്ടെത്തി, കുഞ്ഞിനെ വിട്ടു കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

You cannot copy content of this page