മംഗ്‌ളൂരു: ഒരു യുവതിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മൃഗീയമായി വെട്ടിക്കൊന്നു. ഹാസന്‍, ബേളൂര്‍പട്ടണയിലെ ഗിരീഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീനിവാസ എന്ന ഷീന (35)യ്‌ക്കെതിരെ കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കോഴിക്കടയിലെ ജീവനക്കാരനാണ് ശ്രീനിവാസ. സ്ഥലത്തെ ഒരു യുവതിയെ ചൊല്ലി ഇയാളും ഗിരീഷും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ വാക്കേറ്റം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഗിരീഷിനെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.








