മംഗളൂരു: സൂറത്കല്ലിലെ ബാറിന് അക്രമം നടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റചെയ്തു. കുപ്രസിദ്ധ ക്രിമിനല്‍ ഗുരുരാജ് ആചാരി ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ദീപക് ബാറിന് മുന്നിലാണ് അക്രമം നടന്നത്. ബാറില്‍വച്ച് രണ്ടും സംഘങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബാര്‍ പരിസരത്തുനിന്ന് കുത്തേറ്റ സൂറത്ത്കലിലെ ചോക്കബെട്ട സ്വദേശി നിസാം, കൃഷ്ണപൂര്‍ ഹില്‍സൈഡ് സ്വദേശി ഹസന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കില്‍ സഞ്ചരിക്കവെയാണ് തടഞ്ഞു നിര്‍ത്തി ഇവരെ അക്രമിച്ചത്. സംഭവത്തില്‍ സുശാന്ത്, അലക്‌സ്, നിതിന്‍, അരുണ്‍ ഷെട്ടി എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി അശോകിനായി പൊലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.







