സുറത്ക്കല്ലിൽ ബൈക്ക് തടഞ്ഞു നിർത്തി അക്രമം: രണ്ടു പേർക്കു കുത്തേറ്റു, പരിക്കേറ്റ നിസാമിന്റെ നില ഗുരുതരം

മംഗ്ളൂരു: സുറത് ക്കല്ലിൽ ബൈക്ക് തടഞ്ഞു യുവാക്കളെ ആക്രമിച്ചു. സുറത്ക്കല്ല്,ചൊക്ക ബെട്ടുവിലെ നിസാം (23), കൃഷ്ണപുരം, ഹിൽ സൈഡിലെ ഹസ്സൻ മുൻഷിദ് (18) എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ നിസാമിന്റെ നില ഗുരുതരമാണ് വ്യാഴാഴ്ച രാത്രി പത്തര മണിയോടെ ചൊക്ക ബെട്ടു ,കാനയിലെ പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നവരും മറ്റു മൂന്നു സുഹൃത്തുക്കളും രണ്ടുബൈക്കുകളിലായി പോവുകയായിരുന്നു. ഇതിനിടയിൽ പെട്രോൾ അടിക്കാനായി ഒരു ബൈക്ക് പമ്പിലേയ്ക്ക് കയറി. രണ്ടാമത്തെ ബൈക്ക് റോഡരികിലാണ് നിർത്തിയിട്ടത്. ഈ സമയത്ത് …

ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 20 പേര്‍ക്ക് ദാരുണാന്ത്യം, ദുരന്തം ഇന്ന് പുലർച്ചെ 3 മണിയോടെ

ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് ദുരന്തം. 20 യാത്രക്കാർക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. തീപിടിച്ചയുടെന്‍ ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നു. പത്തില്‍ അധികം യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെങ്കിലും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിപ്പോയി. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരണസംഖ്യ ഇനിയും …

കുടയെടുക്കാൻ മറക്കരുത്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഈ മാസം 26 വരെ മീന്‍ പിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. …

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പട്ള സ്വദേശിനി ചിക്ക്ബെല്ലാപുരയിൽ മരിച്ചു

ബംഗളൂരു: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാസർകോട് സ്വദേശിനി ചിക്ക്ബെല്ലാപുരയിൽ മരിച്ചു. മധൂർ പട്ട്ള സ്വദേശി സഫിയുള്ള യുടെ ഭാര്യ ഫാത്തിമ ബീഗം(32) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഓട്ടോയിൽ യാത്ര ചെയ്ത ഫാത്തിമ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എ ജി അബ്ദുല്ലയുടെയും ഖദീജയുടെയും മകളാണ്. മക്കൾ: ഹുസൈൻ, ഇഫ്രത്ത്, അൻസിയ ബാനു. സഹോദരങ്ങൾ: ഹനീഫ, മുസ്തഫ, ഉദൈഫ്, ബാത്തിഷ, ഹാജിറ, ഖൈറുന്നിസ, റംസീന, ഫാരിസ, സൈനബ.

കാറിൽ എംഡി എം എ കടത്ത്; ആറങ്ങാടി സ്വദേശിക്ക് ഏഴുവർഷം കഠിനതടവും പിഴയും

കാസർകോട്: കാറിൽ 12. 2 ഗ്രാം എംഡിഎംഎയും കർണാടക മദ്യവും കടത്തിയ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. ആറങ്ങാടി ആരായിക്കടവ് സ്വദേശി അബ്ദുൽ ഷഫീക്കി(39)നെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2019 ഫെബ്രുവരിയിൽ ആദൂർ കുണ്ടാറിൽ വച്ച് കാറിൽ കടത്തിയ മയക്കുമരുന്നും മദ്യവുമായി പ്രതി പിടിയിലായിരുന്നു. കർണാടകയിൽ നിന്ന് ജില്ലയിലേക്ക് വരികയായിരുന്നു യുവാവ്. ഇൻസ്പെക്ടർമാരായ എം …