മംഗളൂരു: യുവ അധ്യാപികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി അരസിന്‍മക്കി ഗോപാലകൃഷ്ണ എയ്ഡഡ് സ്‌കൂളിലെ ഓണററി അധ്യാപികയും ബുഡുമഗെരുവില്‍ താമസിക്കുന്ന തേജസ്വിനി(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചാടിയതാണോ, അബദ്ധത്തില്‍ വീണതാണോയെന്ന് വ്യക്തമല്ല. രണ്ടുവര്‍ഷമായി അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തകാലത്തായി മാനസീകമായി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ധര്‍മ്മസ്ഥല പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.








