റോഡിനു കുറുകെ ഓടിയ പുള്ളിപ്പുലി ബൈക്കിടിച്ച് ചത്തു; യാത്രക്കാരന് ഗുരുതര പരിക്ക്

മംഗളൂരു: റോഡിനു കുറുകെ ഓടിയ പുള്ളിപ്പുലി ബൈക്കിടിച്ചു ചത്തു.ബൈക്ക് ഓടിച്ച ആളെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി ഉഡുപ്പി, നഞ്ചാരുവിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ നഞ്ചാരുവിലെ ഭാസ്ക്കര ഷെട്ടിക്കാണ് പരിക്കേറ്റത് . പുലിയുടെ സാന്നിധ്യം ഉള്ള പ്രദേശമായതിനാൽ ഭാസ്ക്കർ ഷെട്ടി നല്ല വേഗത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത് . വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്ക്കരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page