ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസും ഗുണ്ടാസംഘവും തമ്മില്‍ ഏറ്റുമുട്ടി. ബീഹാറിലെ ഗുണ്ടാ സംഘ തലവന്‍ ഉള്‍പ്പെടെ നാലു പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന
രഞ്ജന്‍ പഥക്(25), ബിംലേഷ് മഹ്‌തോ(25), മനീഷ് പഥക്(33), അമന്‍ താക്കൂര്‍(21) എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അമന്‍ താക്കൂര്‍ ഡല്‍ഹിയിലെ കാര്‍വാള്‍ നഗറില്‍ താമസിക്കുന്നയാളാണ്, മറ്റുള്ളവര്‍ ബീഹാറിലെ സീതാമര്‍ഹിയില്‍ നിന്നുള്ളവരായിരുന്നു. ഡല്‍ഹി രോഹിണിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നാണ് വിവരം. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഡല്‍ഹി പൊലീസും ബീഹാര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. കുപ്രസിദ്ധ ഗുണ്ടയായ രഞ്ജന്‍ പഥക് ബീഹാറില്‍ കൊലപാതകം ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതിയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 25,000 പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുമ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഇയാള്‍ ഡല്‍ഹി പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു,
