പി പി ചെറിയാൻ
ഡാളസ് : കേരളപ്പിറവി നവംബർ ഒന്നിന് വിപുലമായി ആഘോഷിക്കാൻ ഡാളസ് കേരള അസോസിയേഷൻ ഒരുക്കം ആരംഭിച്ചു.
നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളലാണ് ആഘോഷമെന്നു അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു
ഈ വർഷത്തെ കേ രളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു
ഡാലസ്–ഫോർത്ത്‌വോർത്ത് മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും ആദ്യമായി വേദിയിൽ എത്തുന്ന ഈ പരിപാടി കൂടുതൽ ആവേശകരമായിരിക്കുമെന്നും സുബി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ,ഭരതനാട്യം, മോഹിനിയാട്ടം, നാടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും.ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു സംഗീത വിരുന്നുകളും ആഘോഷം സമ്മാനിക്കും.
കേരളപ്പിറവി ഇതിനുപുറമേ ആഘോഷത്തിൽ മലയാളി മങ്കയും ശ്രീമാൻ മത്സരവും ഉണ്ടായിരിക്കും.ആരാണ് ഈ വർഷത്തെ “മങ്കയും ശ്രീമാനും” എന്നറിയുന്നതിനു മുഴുവൻ ഡാളസ് മലയാളി സമൂഹവും ആവേശത്തോടെ കാത്തിരിക്കുന്നു!
സെക്രട്ടറി മഞ്ജിത് കൈനിക്കരയും ഡയറക്ടർ വിനോദ് ജോര്ജും അനവധി വോളന്റീയേഴ്‌സും
പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിക്കുന്നു.
സാംസ്കാരിക വിരുന്നിലേക്ക് എല്ലാ അമേരിക്കൻ മലയാളികളെയും ഡാളസ് കേരള അസോസിയേഷൻഹൃദ്യമായി ക്ഷണിക്കുന്നു.