ഹൈദരാബാദ്: 13കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 62കാരനായ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. കാക്കിനാഡ ജില്ലയിലെ 13കാരിയെ ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കിയ തതിക നാരായണറാവു (62)വാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കിയത്. പോക്‌സോ പ്രകാരം അറസ്റ്റിലായ പ്രതിയെ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ തടാകത്തില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഒരു പൂന്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. സ്‌കൂളിലെത്തിയ പ്രതി മുത്തച്ഛന്‍ എന്ന വ്യാജേനയാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളും ദലിത് സംഘടനകളും വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
