തൃക്കരിപ്പൂര്‍: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിരുന്ന കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തു. എന്നിട്ടും കലിയടങ്ങാത്ത അക്രമികള്‍ കാറിന്റെ ബാറ്ററി മോഷ്ടിച്ചുകൊണ്ടുപോവുകയും കാറിനു കേടുപാട് വരുത്തുകയും ചെയ്തു. കാസര്‍കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷംസീറിന്റെ കാറിനു നേരെയാണ് അക്രമം ഉണ്ടായത്.
കാര്‍ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു ഷംസീര്‍. തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. അക്രമം സംബന്ധിച്ച് ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.
