വീട്ടിലെ കാട്ടം നാട്ടുകാര്‍ക്കായി: ഇന്നോവ കാറില്‍ കൊണ്ടുവന്നു ഷിറിയയില്‍ മാലിന്യം തള്ളിയ മുട്ടത്തെ മോണുവിനെ പിടിച്ചു; പിഴക്കു നോട്ടീസ് നല്‍കിവിട്ടു

കാസര്‍കോട്: വീട്ടിലെ പ്ലാസ്റ്റിക് ബാഗ് കണക്കിനു കാട്ടം ഇന്നോവ കാറില്‍ കൊണ്ടുവന്നു ദേശീയപാതക്കരികിലെ കാട്ടിലേക്കു വലിച്ചെറിഞ്ഞ ആളെ വാട്‌സ്ആപ്പ് വീഡിയോയെത്തുടര്‍ന്നു പിടിച്ചു.മുട്ടം സ്വദേശി മോണുവിനെയാണ് പിടികൂടിയതെന്നു നാട്ടുകാരും പഞ്ചായത്ത് അധികൃതരും പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി 25000 രൂപ ഫൈനു നോട്ടീസ് കൊടുത്ത ശേഷം മോണുവിനെ പറഞ്ഞുവിട്ടു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ തുടര്‍ച്ചയായി നിരവധി തവണ വിളിച്ചവര്‍ നിരാശരായി ദൗത്യം മതിയാക്കുകയായിരുന്നുവെന്നു പറയുന്നു. മാത്രമല്ല, മംഗല്‍പ്പാടി പഞ്ചായത്തിലെ പതിവ് രീതി ഇതാണെന്നു നാട്ടുകാര്‍ പരിഹസിച്ചു. തള്ളിയ മാലിന്യം …

കാസര്‍കോട് സ്വദേശിക്ക് ഈശ്വരമംഗലത്ത് പൊലീസ് വെടിയേറ്റു; സംഭവം കാലിക്കടത്തിനിടയില്‍

കാസര്‍കോട്: കാസര്‍കോട് സ്വദേശിക്ക് ഈശ്വരമംഗലത്ത് പൊലീസ് വെടിയേറ്റു. കാസര്‍കോടു ജില്ലയിലെ ദേലമ്പാടിയിലെ അബ്ദുള്ള (40)എന്ന ആള്‍ക്കാണ് വെടിയേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ സംപ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരിയിലാണ് സംഭവം. സംപ്യ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്നുകാലികളെ കയറ്റിയ ലോറി എത്തിയത്. പൊലീസ് കൈകാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. പൊലീസ് പിന്തുടര്‍ന്നുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ് വെടി ഉതിര്‍ത്തതെന്നു പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിവായിട്ടില്ല.

‘മരണ’ത്തെ അതിജീവിച്ച രമാനാഥ ഗട്ടി ഒടുവില്‍ യാത്രയായി

കാസര്‍കോട്: ചിതയൊരുക്കി സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വയോധികന്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി. കുമ്പള, കഞ്ചിക്കട്ട, രാമനഗറിലെ രമാനാഥ ഗട്ടി (70)യാണ് ചൊവ്വാഴ്ച രാത്രി ജനറല്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് കുണ്ടങ്കേരടുക്ക പൊതു ശ്മശാനത്തില്‍ നടക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിച്ചിരുന്ന രമാനാഥ ഗട്ടി ഒരാഴ്ച മുമ്പാണ് കുഴഞ്ഞു വീണത്. മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗട്ടിയെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് തിരികെ …

ഇടയിലക്കാട്ട് പണിക്ക് പോയ ആളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

നീലേശ്വരം: പണിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആളെ കാണാതായതായി പരാതി. വലിയപറമ്പ, ഇടയിലക്കാട്ടെ ഒലക്കാരന്‍ ഹൗസില്‍ ഒ പവിത്ര (55)നെയാണ് കാണാതായത്. മകന്‍ എന്‍ പി അവിനാഷ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് പണിക്കുപോകുന്നുവെന്നു പറഞ്ഞ് പവിത്രന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി 11.30 മണിയോടെയാണ് മകന്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തി …

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി നീക്കി: വന്‍ സുരക്ഷാവീഴ്ച്ച

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റ് ഹെലിപ്പാടില്‍ താഴ്ന്നു.ബുധനാഴ്ച രാവിലെ 8.30മണിയോടെയാണ് സംഭവം. ശബരിമല ദര്‍ശനത്തിനു എത്തിയ രാഷ്ട്രപതിക്ക് ഇറങ്ങാനായി പത്തനംതിട്ട, പ്രമാടത്ത് ഒരുക്കിയ ഹെലിപ്പാടിലാണ് ചക്രങ്ങള്‍ താഴ്ന്നത്. നിലക്കലില്‍ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണമാണ് ഹെലിപ്പാട് മാറ്റിയത്. ഇതിനായി ചൊവ്വാഴ്ചയാണ് ഗ്രൗണ്ട് കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ കോണ്‍ക്രീറ്റ് മതിയായ രീതിയില്‍ ഉറക്കാത്തതിനാല്‍ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ താഴ്ന്നു പോവുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഹെലികോപ്ടര്‍ തള്ളി നീക്കിയത്. സംഭവത്തില്‍ വന്‍ …

മദ്യപിച്ച് വീഴുന്നതായി അഭിനയിക്കുകയാണെന്ന് കൂടെയുണ്ടായിരുന്നവർ കരുതി, നാടകാവതരണത്തിനിടെ നടന്‍ പി ആർ ലഗേഷ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുംമൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തു പ്രവർത്തിച്ചുവരികയായിരുന്നു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലഗേഷ് കുഴഞ്ഞുവീണു മരിച്ചത്. തിങ്കളാഴ്ച പെരുമൺ മുണ്ടക്കൽ ചിറ്റയം പ്രീമിയർ …

കാസർകോടിന്റെ സൗമ്യ മുഖം പ്രൊഫസർ വി ഗോപിനാഥൻ വിട പറഞ്ഞു

കാസർകോട്: കാസർകോട്ട് എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന പ്രൊഫസർ വി ഗോപിനാഥൻ അന്തരിച്ചു. പഠന യാത്രാ സംഘത്തോടൊപ്പം മലപ്പുറം നിലമ്പൂരായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്ര 12 മണിയോടെ ശ്വാസം തടസ്സം ദുസ്സഹമാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ അദ്ദേഹത്തെ വണ്ടൂർ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംഘാംഗങ്ങളുടെ നേതൃത്വത്തിൽ കാസർകോട്ടേക്കു കൊണ്ടു വന്നു കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് പ്രകൃതി പഠനവുമായി ബന്ധപ്പെട്ടു സംഘാംഗങ്ങൾ മലപ്പുറത്തേക്കു യാത്ര തിരിച്ചത്. ഇന്നു രാവിലെ പഠന സന്ദർശനത്തിനുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ഉറങ്ങാൻ …

ചീമേനിയിലെ കളിക്കളം ഉദ്ഘാടനം ചെയ്തു; സംസ്ഥാനത്ത് 376 പുതിയ കളിക്കളങ്ങൾ നിർമ്മിച്ചുവെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

കാസർകോട്: സംസ്ഥാനത്ത് ഉടനീളം 376 -ഓളം കളിക്കളങ്ങള്‍ നിർമ്മിച്ചുകഴിഞ്ഞുവെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പടുത്തി നിര്‍മ്മിച്ച ചീമേനിയിലെ കളിക്കളം പന്ത് തട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗ്രൗണ്ടിന്റെ നിര്‍മ്മാണത്തില്‍ 50 ലക്ഷം രൂപ എം.എല്‍.എ ഫണ്ടിലൂടെയും ബാക്കിയുള്ള 50 ലക്ഷം രൂപ കായിക വകുപ്പിലൂടെയുമാണ് ലഭ്യമാക്കിയത്. കാസര്‍കോട് ജില്ലാ സ്റ്റേഡിയം തൃക്കരിപ്പൂരില്‍ 30 കോടി രൂപ ചെലവില്‍ നിര്‍മ്മാണത്തിലാണെന്നും …

സ്ഥലം മാറി വന്ന ആദ്യദിനം തന്നെ വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തൃശ്ശൂർ: അതിരപ്പിള്ളിയില്‍ ബി എഫ് ഒ പീഡനക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ആദിവാസി വനിത ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ചെന്നാണ് പരാതി. പി.പി. ജോണ്‍സൻ ആണ് പിടിയിലായത്. മുക്കംപുഴയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ജോണ്‍‍സണ്‍ സ്ഥലംമാറിവന്ന ആദ്യ ദിവസത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചറെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ പൊലീസ് പിടികൂടി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കർശന …

വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി ചെറുവത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: വീടിന്റെ പരിസരത്ത് സൂക്ഷിച്ച എംഡി എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ചെറുവത്തൂർ മുണ്ടക്കണ്ടം സ്വദേശി നിതിൻ(34) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീടിന്റെ പരിസരത്തുനിന്ന് 5.831 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കറുത്ത പ്ലാസ്റ്റിക് ബോക്സിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. റെയിൽവേ സ്റ്റേഷനുമായി ഏറെ ബന്ധമുള്ള മുണ്ടകണ്ടം പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി നേരത്തെ എക്സൈസിന് വിവരം …