നീലേശ്വരം: പണിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആളെ കാണാതായതായി പരാതി. വലിയപറമ്പ, ഇടയിലക്കാട്ടെ ഒലക്കാരന്‍ ഹൗസില്‍ ഒ പവിത്ര (55)നെയാണ് കാണാതായത്. മകന്‍ എന്‍ പി അവിനാഷ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് പണിക്കുപോകുന്നുവെന്നു പറഞ്ഞ് പവിത്രന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി 11.30 മണിയോടെയാണ് മകന്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.
