ഇടതു സര്‍ക്കാര്‍ വോട്ടുകൊള്ളയില്‍; മുസ്ലിം ലീഗ്

ഉദുമ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈയ്യടക്കുന്നതിനു ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി വോട്ടര്‍ ലിസ്റ്റില്‍ തിരിമറി നടത്തി ഇടതു സര്‍ക്കാര്‍ വോട്ടു കൊള്ളക്കു ശ്രമം ആരംഭിച്ചുവെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും യു ഡി എഫ് ഭരണത്തിനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു വരുകയാണ്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് യുഡിഎഫിന്റെ ജനാധിപത്യ വിജയം അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ ഇടതു പക്ഷം നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഉദുമ മണ്ഡലത്തിലെ യു ഡി എഫ് തരംഗം സി പി എമ്മിന് തടയാനാവില്ലെന്നും യോഗം മുന്നറിയിച്ചു. പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ കാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, എ ബി ഷാഫി, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നില്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സി.എച്ച്.അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, എം.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ബി.എം.അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, സിദ്ധീഖ് പള്ളിപ്പുഴ, കെ ബി എം ഷരീഫ് കാപ്പില്‍, ടി.ഡി.കബീര്‍, മന്‍സൂര്‍ മല്ലത്ത്, എം.എച്ച്.മുഹമ്മദ് കുഞ്ഞി, സി.എച്ച്.അഷ്‌റഫ് ഹാജി, സിറാജുദ്ദീന്‍ പള്ളങ്കോട്, മുസ്തഫ പാറപ്പള്ളി, ഉമ്മര്‍ കല്ലടകുറ്റി, ഖാലിദ് ബെള്ളിപ്പാടി, ബി.എം. ഹാരിസ്, സിദ്ധീഖ് ബോവിക്കാനം, ഹമീദ് പെരുമ്പള, സുലൈമാന്‍ ഹാജി മല്ലം, ഷരീഫ് കളനാട്, താജുദ്ദീന്‍ ചെമ്പിരിക്ക, അബ്ദുല്ല കുഞ്ഞി ഹാജി കീഴൂര്‍, മുസ്തഫ ചെമനാട്, കരീം നാലാംവാതുക്കല്‍, ഹനീഫ മഠം പള്ളിക്കര, അഹമ്മദ് ബഷീര്‍ പി സി, ഗഫൂര്‍ ബേക്കല്‍, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് അംഗങ്ങളെയും ചെമനാട് പഞ്ചായത്ത് പ്രസിഡണ്ടിനേയും ആദരിച്ചു. സംസ്ഥാന ക്ഷീര വകുപ്പിന്റെ അവാര്‍ഡ് നേടിയ ദേലമ്പാടി പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സി.എച്ച് അഷ്‌റഫ് ഹാജി പരപ്പക്കും ഭാര്യ റംലത്തിനും കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉപഹാരം സമ്മാനിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page