കരിന്തളത്തെ കോൺഗ്രസ് നേതാവ് വേളൂരിലെ എം ചന്ദ്രൻ അന്തരിച്ചു

കാസർകോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം മുൻ പ്രസിഡണ്ടും, കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വേളൂരിലെഎം ചന്ദ്രൻ (83) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ശിവദാസൻ (കരിവെള്ളൂർ ), പ്രസന്ന (ചീമേനി), ഉമേശൻ വേളൂർ( കിനാനൂർ – കരിന്തളം പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ,കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ), പ്രേമലത (പള്ളിക്കര). മരുമക്കൾ: ഗംഗാധരൻ (കയ്യൂർ) സുരേഷ് (പള്ളിക്കര ), വസന്തി (കരിവെള്ളൂർ), പരേതയായ ശ്രീജ തച്ചങ്ങാട്. നിര്യാണത്തിൽ കെപിസിസി …

കൂത്തുപറമ്പിൽ സ്വകാര്യ ബസിടിച്ച് കാസർകോട് ചട്ടഞ്ചാലിലെ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്പിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് ചട്ടഞ്ചാൽ സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. ചട്ടഞ്ചാലിലെ കോപ്പ ക്വാർട്ടേഴ്സിലെ സജിനിയുടെ മകൻ വിഷ്ണു വിശ്വനാഥൻ ആണ് മരണപ്പെട്ടത്. 30 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട് ആണ് അപകടം ഉണ്ടായത്. കൂത്തുപറമ്പ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. വിഷ്ണു കൂത്തുപറമ്പിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൂടുതൽ വിവരം അറിവായിട്ടില്ല.

മഞ്ചേശ്വരം സർക്കാർ ആശുപത്രിക്കു എട്ടരക്കോടി രൂപയുടെ കെട്ടിടം: നിർമ്മാണത്തിന് തുടക്കം

കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് എട്ടര ക്കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിനു തറക്കല്ലിട്ടു. കേന്ദ്ര സർക്കാരിന്റെ ദേശീയ ഹെൽത്ത് മിഷനിൽ നിന്നു 4 .74 കോടി രൂപയും കാസർകോട് വികസന പാക്കേജിൽ നിന്നു 3.84 കോടി രൂപയും ഉപയോഗിച്ചാണ് രണ്ടു ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ആർദ്രം നിലവാരത്തിലുള്ള പുതിയ കെട്ടിട സമുച്ചയത്തിൽ ആറ് ഒ പി മുറികൾ, രജിസ്ട്രേഷൻ കൗണ്ടർ, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പ്രീ ചെക്കിംഗ് റൂം, നഴ്സിംഗ് സ്റ്റേഷൻ , …

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ‘ഹംസഫര്‍’ വെല്‍ഫയര്‍ സ്‌കീം അംഗത്വ കാമ്പയിനും ഹലാ കാസ്രോട് പ്രചാരണവും നടത്തി

ദുബൈ: കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഹം സഫര്‍- ‘ ഒരുമിച്ചു മുന്നോട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന കെഎംസിസി കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാമ്പയിനിന്റെ പ്രചാരണ പരിപാടിയും ദുബൈ കെഎംസിസി കണ്ട ഏറ്റവും വലിയ പ്രവാസി സംഗമമായ ഹലാ കാസ്രോട് പ്രചാരണവും ശനിയാഴ്ച്ച വൈകുന്നേരം അബുഹൈല്‍ കെഎംസിസി ആസ്ഥാന മന്ദിരത്തില്‍ വെച്ചു നടത്തി. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമാന്‍ തലക്കള സ്വാഗതമാശംസിച്ചു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം …

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റുമുണ്ടായേക്കാമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലും പ്രവചിച്ചിട്ടുണ്ട്.കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവവന്തപുരം, ജില്ലകളില്‍ വ്യാഴാഴ്ചയും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ …

സുന്നി സ്ഥാപനങ്ങള്‍ മുന്‍കാല പണ്ഡിതരുടെ ത്യാഗത്തിന്റെയും അടയാളങ്ങള്‍

കാസര്‍കോട്: ജാമിഅ സഅദിയ്യ അടക്കമുള്ള സ്ഥാപന സമുച്ചയങ്ങളും സുന്നി പ്രാസ്ഥാനിക മുന്നേറ്റങ്ങളും താജുല്‍ ഉലമയും നൂറുല്‍ ഉലമയുമടക്കമുള്ള മുന്‍കാല പണ്ഡിതരുടെ ത്യാഗത്തിന്റെ അടയാളങ്ങളാണെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ കെ അബ്ദുല്‍ ഹമീദ് പറഞ്ഞു. സഅദിയ്യ സനദ് ദാന ഭാഗമായി നടന്ന പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമസ്തക്ക് യുവജന വിദ്യാര്‍ത്ഥി സംഘം രൂപീകരിക്കുന്നതിലും മദ്രസാ ആധ്യാപകരെ രൂപീകരിക്കുന്നതിലും സംഘടിതരാക്കുന്നതിലും സമന്വയ വിദ്യാഭ്യാസ മാതൃക തീര്‍ക്കുന്നതിലും നൂറുല്‍ ഉലമയുടെ സേവനം സ്മരിക്കപ്പെടും.ബി എസ് അബ്ദുല്ല കുഞ്ഞി …

പുലിയിറങ്ങിയതായി സംശയം; വളര്‍ത്തു നായയെ കടിച്ചു കൊന്ന നിലയില്‍

മട്ടന്നൂര്‍: മാലൂര്‍, തോലമ്പ്രയില്‍ പുലി ഇറങ്ങിയതായി സംശയം. തോലമ്പ്ര, താറ്റിയോട്, ചട്ടിക്കരിയിലെ പാറടിയില്‍ ജോസിന്റെ ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ കൊന്ന നിലയില്‍ കാണപ്പെട്ടതോടെയാണ് സംശയം ഉയര്‍ന്നത്. വളര്‍ത്തു നായയെ രാവിലെ കാണാതത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുവളപ്പില്‍ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്.ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായി. ഈ സ്ഥലത്ത് നേരത്തെയും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ട്രെയിനിടിച്ച് പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു

കണ്ണൂര്‍: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു. കൊളച്ചേരി വെള്ളുവളപ്പില്‍ ഹൗസില്‍ കെ. ശിവദാസന്‍ (52)ആണ് ചൊവ്വാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശിവദാസനെ പാറക്കണ്ടിക്ക് സമീപത്തെ റെയിൽവെ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.ജില്ല ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയാണ്. ഭാര്യ: പ്രീജ (മാട്ടൂല്‍). മക്കള്‍: ആതിര, അഞ്ജു. മരുമക്കള്‍: വിപിന്‍ (പെരുമാച്ചേരി), …

കര്‍ഷക സംഘം നേതാവ് ചീമേനി, പള്ളിപ്പാറയിലെ യു രാഘവന്‍ അന്തരിച്ചു

ചെറുവത്തൂര്‍: കേരള കര്‍ഷക സംഘം ചെറുവത്തൂര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗം ചീമേനി, പള്ളിപ്പാറയിലെ യു. രാഘവന്‍(76) അന്തരിച്ചു. സി പി എം ലോക്കല്‍ കമ്മിറ്റി അംഗം, കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്ത് അംഗം, ചീമേനി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ലീല. മക്കള്‍: രഞ്ജിത, രാകേഷ് (സെക്രട്ടറി, സിപിഎം പള്ളിപ്പാറ ബ്രാഞ്ച്), രാഗിത. മരുമക്കള്‍; രതീഷ് (വെള്ളിക്കോത്ത്), സതീഷ് ആലക്കാല്‍(റിട്ട. ഡിവൈഎസ്പി), രാജി (ഐങ്ങോത്ത്). സഹോദരങ്ങള്‍: നാരായണി, കാര്‍ത്യായനി, ലക്ഷ്മി, സരോജിനി, ദേവകി, …

പൊലീസുകാരന്റെ ഭാര്യയെ കാണാതായി

ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയെ കാണാതായതായി പരാതി. മട്ടാഞ്ചേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ മണ്ണഞ്ചേരിയിലെ റിയാസിന്റെ ഭാര്യ കെ.ഇ ഫാഖിത്ത (32)യെ ആണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഭാര്യയെ കാണാനില്ലെന്നു റിയാസ് പൊലീസില്‍ പരാതി നല്‍കി.13 വര്‍ഷം മുമ്പാണ് റിയാസും ഫാഖിത്തയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഫാഖിത്ത നേരത്തെ തകഴിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നു ഉറപ്പു നല്‍കി രണ്ടു …

കൊള്ളപ്പലിശക്കാരുടെ ഭീഷണി; വ്യാപാരി വീടിന്റെ ടെറസില്‍ ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

തൃശൂര്‍: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നാണെന്നു പറയുന്നു, വ്യാപാരിയെ വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി മുസ്തഫ (47)യാണ് ആത്മഹത്യ ചെയ്തത്. കൊള്ളപ്പലിശക്കാരുടെ നിരന്തരമായ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തു. മുസ്തഫ വ്യാപാര ആവശ്യത്തിനായി ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും 40 ലക്ഷത്തോളം രൂപ തിരികെ നല്‍കിയെന്നും എന്നിട്ടും ഭീഷണി തുടര്‍ന്നതായും വീട്ടുകാര്‍ ആരോപിച്ചു. കടയില്‍ കയറി മേശവലിപ്പില്‍ നിന്നു പല തവണ പണം എടുത്തു കൊണ്ടു പോയെന്നും പലിശത്തുക …

അനധികൃത പാചക തൊഴിലാളികള്‍ക്കെതിരെ നടപടിവേണം: കെ എസ് സി ഡബ്ല്യു

കാസര്‍കോട്: അനധികൃത പാചക തൊഴിലാളികള്‍ക്കെതിരെ നടപടി വേണമെന്നു കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഫുഡ് സേഫ്റ്റി, ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും കാറ്ററിംഗ് ലൈസന്‍സും ഇല്ലാതെ ജില്ലയിലെ ഓഡിറ്റോറിയത്തിലും വീടുകളിലും ജോലി ചെയ്തു വരുന്ന പാചക തൊഴിലാളികള്‍ക്കെതിരെ ആരോഗ്യ-ഭക്ഷ്യ സുരക്ഷ വകുപ്പുകള്‍ നടപടിയെടുക്കണ മെന്ന് ആവശ്യമുന്നയിച്ചു.വി സി ഹനീഫ ഉദ്ഘാടനം ചെയ്തു. സൈനുദ്ധീന്‍ പടന്നക്കാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ വേറ്റുമ്മല്‍, അബ്ദുല്‍ റസാഖ്, മോഹനന്‍ നായര്‍, സാദിഖ് നെല്ലിക്കുന്ന്, അഷ്റഫ് കോട്ടക്കണ്ണി, അസീസ്, പി കെ …

കണ്ണൂരില്‍ മധ്യവയസ്‌കയെ തലക്കടിച്ചു കൊന്നു, മലപ്പുറം സ്വദേശി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കണ്ണൂര്‍: കടവരാന്തയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സ്ത്രീയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു; പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശശി (51)യെ ആണ് ബുധനാഴ്ച ഉച്ചയ്ക്ക് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്.തോട്ടട, സമാജ്വാദി നഗറിലെ ഷെല്‍വി (50)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് പാറക്കണ്ടി, ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപത്തെ കടവരാന്തയില്‍ ഷെല്‍വിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമായതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെ സി സി ടി …

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ ഭാരവാഹികള്‍

കുമ്പള: മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ ഭാരവാഹികളായിഎം മാഹിന്‍ മാസ്റ്റര്‍(പ്രസി.),ടി.കെ അന്‍വര്‍(ജന. സെക്ര.),നാസര്‍ മൊഗ്രാല്‍(ട്രഷ.), എ പി ശംസുദ്ദീന്‍, എം എച്ച് അബ്ദുല്‍, ഖാദര്‍,ടി എം ഷുഹൈബ്, മുഹമ്മദ് അബ്‌കോ, ഹമീദ് പെര്‍വാഡ് (വൈസ് പ്രസി), എം ജി അബ്ദുല്‍ റഹ്‌മാന്‍, താജുദ്ദീന്‍ എം, നൂഹ് കെ.കെ, ജലാല്‍ ടി.എ, ഇസ്മായില്‍ മൂസ(ജോ. സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു.മാപ്പിള കലകളുടെ ഉന്നമനത്തിനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

കാസർകോട് മുനി. പതിനാറാം വാർഡ് ലീഗ് ഭാരവാഹികൾ

കാസർകോട് :കാസർകോട് മുനിസിപ്പൽ 16-ആം വാർഡ് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ദുൽ റസാഖ് ബെദിര(പ്രസി ), ബി എസ് സൈനുദ്ദീൻ(ജന സെക്ര ),മൊയ്തീൻ കൊല്ലംപാടി(ട്രഷ), സൈനുദ്ദീൻ പട്ടിലവളപ്പ്,ഹസ്സൻ ചാല, അഷറഫ് ഓതുന്നപുരം, അബൂബക്കർ ടി എച്ച് (വൈ പ്രസി),ഹസൈനാർ താനിയത്ത്,നവാസ് ആനഭാഗിൽ, ആരിഫ് കരിപ്പൊടി, കാസിം ചാല(സെക്ര ) എന്നിവരാണ്‌ ഭാരവാഹികൾ.

ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

ചെര്‍ക്കള: ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മാഹിന്‍ മേനത്ത് (പ്രസി.), അബ്ദുല്ല കുഞ്ഞി, ഉസ്മാന്‍ നെല്ലിക്കട്ട, കുഞ്ഞമ്മദ് മാര, അഹ്‌മദ് മിഹ്‌റാജ്, അബ്ദുറഹ്‌മാന്‍ ദുബൈകുന്ന് (വൈ പ്രസി.), മജീദ് എരുടതും കടവ്(ജന. സെക്ര.), സലാം പന്നിപ്പാറ, സുലൈമാന്‍ കുഞ്ഞിക്കാനം, കുഞ്ഞമു (ജോ.സെക്ര.), കാദര്‍ എരിയപ്പാടി(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.ഉമൈര്‍ തളങ്കര റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.അസീസ് കടപ്പുറം, ഷാഫി സന്തോഷ്നഗര്‍, സിദ്ദീഖ് ചെങ്കള, ഇബ്രാഹിം നായന്മാര്‍മൂല, മൗലവി അബ്ദുല്ല, കാദര്‍ ആലമ്പാടി, ശരീഫ് കുറ്റി, കൈറുന്നിസ സുലൈമാന്‍, മജീദ് …

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിരുന്ന പൊലീസുകാരന്റെ കാറിനു നേരെ അക്രമം; ചില്ലു തകര്‍ത്തു; ബാറ്ററി മോഷ്ടിച്ചു

തൃക്കരിപ്പൂര്‍: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിരുന്ന കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തു. എന്നിട്ടും കലിയടങ്ങാത്ത അക്രമികള്‍ കാറിന്റെ ബാറ്ററി മോഷ്ടിച്ചുകൊണ്ടുപോവുകയും കാറിനു കേടുപാട് വരുത്തുകയും ചെയ്തു. കാസര്‍കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷംസീറിന്റെ കാറിനു നേരെയാണ് അക്രമം ഉണ്ടായത്.കാര്‍ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു ഷംസീര്‍. തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. അക്രമം സംബന്ധിച്ച് ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇടതു സര്‍ക്കാര്‍ വോട്ടുകൊള്ളയില്‍; മുസ്ലിം ലീഗ്

ഉദുമ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈയ്യടക്കുന്നതിനു ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി വോട്ടര്‍ ലിസ്റ്റില്‍ തിരിമറി നടത്തി ഇടതു സര്‍ക്കാര്‍ വോട്ടു കൊള്ളക്കു ശ്രമം ആരംഭിച്ചുവെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും യു ഡി എഫ് ഭരണത്തിനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു വരുകയാണ്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് യുഡിഎഫിന്റെ ജനാധിപത്യ വിജയം അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ ഇടതു പക്ഷം നടത്തുന്ന തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഉദുമ മണ്ഡലത്തിലെ യു ഡി എഫ് തരംഗം …