കാസർകോട്: അയൽവാസിയുടെ വീടിനു മുകളിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ തെറിച്ചുവീണു തൊഴിലാളി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പുലിക്കോടൻ വീട്ടിൽ വിജയനാ(56)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. റബ്ബർ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ മരം ഉലഞ്ഞപ്പോൾ വിജയൻ തെറിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നു നടക്കും. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: വിജില, വിജയശ്രീ, വിശാഖ്( ടാക്സി ഡ്രൈവർ). മരുമക്കൾ: ഹരീഷ്, പരേതനായ ജയൻ. സഹോദരങ്ങൾ: കുമാരൻ, ബാലൻ, തമ്പാൻ.
