പി പി ചെറിയാന്‍
ഡാലസ് : ഡാലസ് റെസ്റ്റ്‌ലാന്‍ഡ് ശ്മശാനത്തില്‍ അടക്കത്തിനായി ഉപയോഗിക്കുന്നകല്ലറ തകര്‍ന്ന് തൊഴിലാളി മരിച്ചു. 13005 ഗ്രീന്‍ വ്യൂ അവന്യൂയില്‍ തൊഴിലാളിക്ക് മുകളില്‍ കല്ലറ തകര്‍ന്നു വീണെന്ന വിവരം ലഭിച്ചെത്തിയ രക്ഷാ വിഭാഗം ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളിയെ പുറത്തെടുത്തെങ്കിലും, അദ്ദേഹത്തിന് കാല്‍ ഭാഗത്ത് ഗുരുതരമായ പരിക്കെറ്റിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.