വാഷിംഗ്ടൺ: ഗാസയിൽ വെടി നിറുത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് താക്കീതു ചെയ്തു. തീവ്രവാദികൾ നല്ലവരായിരിക്കുകയും നന്നായി പെരുമാറുകയും ചെയ്താൽ മാത്രമേ ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് അവർക്കു ഒഴിവാകാൻ കഴിയൂ – ട്രംപ് ഓർമ്മിപ്പിച്ചു. ഹമാസ് നല്ലവരായിരിക്കും, അവർ നല്ലവരായി പെരുമാറും എന്ന പ്രതീക്ഷയിലാണ് അവരുമായി സമാധാന കരാറിൽ ഏർപ്പെട്ടതെന്നും അവർക്ക് അത് അറിയാമെന്നും ട്രമ്പ് കൂടി ചേർത്തു. അതേ സമയം വെടി നിറുത്തൽ പ്രാബല്യത്തിൽ വന്നശേഷം 97 പേർ കൊല്ലപ്പെടുകയും 230 പേർക്കു പരിക്കൽക്കുകയും ചെയ്തതായി ഗാസ മീഡിയ വെളിപ്പെടുത്തി.
