കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ സംവരണ ഡിവിഷനുകളുടെ(നിയോജക മണ്ഡലങ്ങളുടെ) നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വം നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെവി ഹരിദാസ്, സീനിയര്‍ സൂപ്രണ്ട് ഹംസ, തഹസില്‍ദാര്‍മാരായ എല്‍കെ സുബൈര്‍, കെവി ബിജു, ടിവി സജീവന്‍ എന്നിവരും രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. 18 ഡിവിഷനുകളില്‍ 11 എണ്ണം സംവരണ ഡിവിഷനുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവിഷന്‍ 3 ബദിയടുക്ക (പട്ടികജാതി സംവരണം), ഡിവിഷന്‍ 8 കയ്യൂര്‍( പട്ടികവര്‍ഗ്ഗ സംവരണം), ഡിവിഷന്‍ 4 ദേലംപാടി, ഡിവിഷന്‍ ആറ് കള്ളാര്‍, ഡിവിഷന്‍ ഏഴ് ചിറ്റാരിക്കാല്‍, ഡിവിഷന്‍ 10 ചെറുവത്തൂര്‍, ഡിവിഷന്‍ 12 പെരിയ, ഡിവിഷന്‍ 13 ബേക്കല്‍, ഡിവിഷന്‍ 8 കരിന്തളം, ഡിവിഷന്‍ 14 ഉദുമ, ഡിവിഷന്‍ 15 ചെങ്കള, ഡിവിഷന്‍ 18 മഞ്ചേശ്വരം എന്നിവ സ്ത്രീ സംവരണമായും തെരഞ്ഞെടുത്തു.
