ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടയെ പൊലീസ് വെടിവച്ചുകൊന്നു; കൊല്ലപ്പെട്ട റിയാസ് കോണ്‍സ്റ്റബിള്‍ വധം അടക്കം 60 കേസുകളിലെ പ്രതി
നിസാമാബാദ്: പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് റിയാസ്(24)എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദ് ആശുപത്രിയില്‍ ആണ് സംഭവം. റിയാസിനെ പിടികൂടാന്‍ ഏറെക്കാലമായി അന്വേഷണത്തിലായിരുന്നു തെലങ്കാന പൊലീസ്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ വിനായക് നഗറില്‍ വെച്ച് റിയാസ് സിസിഎസ് കോണ്‍സ്റ്റബിള്‍ ഇ പ്രമോദി(42)നെ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം രക്ഷപ്പെട്ട റിയാസിനെ, ആസിഫ് എന്നയാളെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സാരംഗപൂര്‍ വനമേഖലയില്‍ നിസാമാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. …