കാസർകോട്: എരിയാൽ ചൗക്കി മയിൽപാറ ഷാമിയാന മനസിലിൽ കുഞ്ഞിപ്പ മൊയ്തീൻ (70) അന്തരിച്ചു.മൊഗ്രാൽ സ്വദേശിയാണ്.നാലു പതിറ്റാണ്ടു കാലം ബഹ്‌റൈൻ ഗുദൈബിയ ശൈഖ് അഹമ്മദ് പാലസിൽ ജീവനക്കാരനായിരുന്നു. പഴയ കാല ഫുട്ബോൾ കളിക്കാരനാണ്.ബഹ്‌റൈൻ മാനമയിലുള്ള ഗ്രീൻ ചാനൽ പ്രിന്റിംഗ് പ്രസ്സ് ഉടമയാണ്.ഭാര്യ: ഖൈറുന്നീസ (ചൂരിപ്പള്ളം)സഹോദരങ്ങൾ : ആമിന, ആസ്യ, പരേതരായ കുമ്പള വളവിൽ മുഹമ്മദ്, ഡ്രൈവർ ഇബ്രാഹിം, പൊലീസ് അബ്ദുള്ള, ഖാദർ, നഫീസ.
