പി പി ചെറിയാൻ
ബർലെസൺ(ടെക്സാസ്): പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള മകനെ മാതാപിതാക്കൾ ജീവനോടെ വീട്ടുമുറ്റത്തു കഴിച്ചിട്ടു.ജോനത്തൻ കിൻമാനെ (26)എന്നയാളെയാണ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് .സംഭവവുമായി ബന്ധപ്പെട്ടു നോർത്ത് ടെക്സസ് ദമ്പതികളായ ഡിസംബർ മിച്ചൽ, ജോനത്തൻ മിച്ചൽ എന്നിവരെ ജയിലിലടച്ചു.
ഒക്ടോബർ 14-ന് ഫോർട്ട് വർത്തിന് തെക്ക് ബർലെസണിലെ വൈറ്റ് ഓക്ക് ലെയ്‌നിലുള്ള ഒരു വീട്ടിൽ പോലിസ് നടത്തിയ ക്ഷേമ പരിശോധനയിലാണ് 26 വയസ്സുള്ള പ്രത്യേക പരിഗണന ആവശ്യമുള്ള ഒരാളെ കുടുംബത്തിന്റെ വീടിന് പിന്നിലെ ആഴം കുറഞ്ഞ കുഴിമാടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതെന്നു ബർലെസൺ പോലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസിൽ എത്തിച്ചു. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മരണ കാരണത്തെക്കുറിച്ച് ഇരയുടെ അമ്മ ഡിസംബർ മിച്ചൽ പരസ്പരവിരുദ്ധമായാണ് വിവരം നൽകിയതെന്നു പോലീസ് പറഞ്ഞു.ദമ്പതികളെ മനുഷ്യശരീരം നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടുകൂടി ഇല്ലാതാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് . മരണകാരണം മെഡിക്കൽ എക്സാമിനർ ഇനിയും വ്യക്തമാക്കിയിട്ടില്ല. കൂടുതൽ കുറ്റങ്ങൾ ചുമത്താനുള്ള സാധ്യതയും ഉണ്ടെന്നു പറയുന്നു.