കാസര്‍കോട്: ദീപാവലി ആഘോഷത്തിന് അലങ്കാര വിളക്ക് തൂക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുത്തിഗെ, ആശാരിമൂലയിലെ നാഗേഷ് ആചാര്യയുടെ മകന്‍ രാജേഷ് ആചാര്യ (37)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരമണിയോടെയാണ് സംഭവം. വീട്ടില്‍ അലങ്കാരവിളക്ക് തൂക്കുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീണ രാജേഷിനെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാടാകെ ദീപാവലി ആഘോഷത്തില്‍ അമര്‍ന്നിരിക്കെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.
മാതാവ്: ഹേമലത. ഭാര്യ: പവിത്ര. മക്കള്‍: പ്രണ്‍വിത, ധന്‍വിത്. ഏകസഹോദരന്‍: കിരണ്‍ ആചാര്യ.
