കാസർകോട്: മാങ്ങാട്, അരമങ്ങാനത്തെ കെ.വി.കുഞ്ഞമ്പു നായരുടെ മകൻ ടി.രാധാകൃഷ്ണൻ (49) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റുള്ളവരുമായി സംസാരിച്ചു കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു .
ഒരു മാസം മുമ്പ് ഗൾഫിൽ നിന്ന് അവധിക്കു നാട്ടിൽ എത്തിയ രാധാകൃഷ്ണൻ അടുത്ത ആഴ്ച തിരികെ പോകാനുളള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ് ആകസ്മിക മരണം സംഭവിച്ചത്.
മാതാവ്: മീനാക്ഷി . ഭാര്യ:പ്രജീഷ .മക്കൾ: ശ്രേയ ,ശ്രീയ . സഹോദരങ്ങൾ: വിശാലാക്ഷി, കമലാക്ഷൻ, രജനി.







