മംഗളൂരു: സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ യുവതിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു സ്വദേശിയും കങ്കനാടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന നിരീക്ഷയെയാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ പേരില്‍ കദ്രി പൊലീസില്‍ ഹണിട്രാപ്പ് പരാതിയുണ്ടായിരുന്നു. ഉഡുപ്പി കാര്‍ക്കാളയിലെ അഭിഷേക് ആചാര്യ ആത്മഹത്യ ചെയ്ത സംഭവത്തിലും യുവതി പ്രതിയാണ്. മറ്റൊരു യുവതിയുമായുള്ള അഭിഷേകിന്റെ സ്വകാര്യ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. ഇയാളുടെ ആത്മഹത്യാകുറിപ്പില്‍ യുവതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകളും വിഡിയോകളും യുവതിയുടെ കൈവശമുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
