കാസർകോട് : തെങ്ങു കർഷകർക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തെങ്ങിന് തടമെടുക്കൽ ഒഴിവാക്കിയെന്ന അധികൃതരുടെ മസിൽ പിടുത്തം കർഷകർക്ക് തിരിച്ചടിയായിരിക്കുന്നു.
എല്ലാ കാലവർഷകാലത്തും കന്നി മാസത്തിലാണ് കർഷകർ കൂടുതലും തെങ്ങിന് തടമെടുക്കുന്നത്. ഇത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്തു വരുകയായിരുന്നു.എന്നാൽ ഇപ്പോൾ തടമെടുക്കൽ തൊഴിലുറപ്പിൽ പെടുന്നില്ലെന്നു അധികൃതർ വാശിപിടിക്കുന്നു.
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്നുകൊണ്ട് അതിരു നിർമമ്മിക്കളാണ് പകരം പദ്ധതിയിൽ ഉള്ളതെന്നാണ് അധികൃതരുടെ വാദം. ഇത് പലരും ദുരുപയോഗം ചെയ്ത് തെങ്ങിന് തടമെടുത്തുവെന്ന് രേഖപ്പെടുത്തി വേതനം വാങ്ങുന്നുവെന്നും പരാതിയുണ്ട്.ഇത് തൊഴിലുറപ്പിൽ ഉൾപ്പെടുന്നില്ലത്രേ.
ജില്ലയിൽ ചില ബ്ലോക്ക് പഞ്ചായത്തുകൾ തെങ്ങിന് തടമെടുക്കൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നുമു ണ്ട്.ചില ബ്ലോക്കുകൾ ഇത് എതിർക്കുകയും ചെയ്യുന്നു.ഇത് തൊഴിലാളികളെയും ആശയക്കുഴപ്പത്തിലാ ക്കുന്നുണ്ട്. തടമെടുത്ത കർഷകർ ഇനി അത് മൂടാൻ വേറെ തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയിലായിരിക്കുകയാണെന്നു കർഷകർ പരിഹസിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി മാനദണ്ഡം കർശനമായി പാലിക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ തുക തിരിച്ചുപിടിക്കുമെന്നും തൊഴിലുറപ്പ് പദ്ധതി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടത്രെ .