ന്യൂഡല്‍ഹി: വെളിച്ചത്തിന്റെ സുവര്‍ണ്ണ തെളിമയില്‍ ദീപാവലി ആഘോഷിക്കുന്നു. അയോധ്യയില്‍ ഇന്നലെ നടന്ന ദീപാവലി ആഘോഷത്തില്‍ 26.17 ലക്ഷം നിലവിളക്കുകള്‍ ഒരേ സമയം തെളിഞ്ഞു. 2128 പേര്‍ ഒരുമിച്ച് ആരതി സമര്‍പ്പിച്ചു. അയോധ്യയിലെ സരയൂ നദീതീരം ദീപങ്ങള്‍ കൊണ്ടു തിളങ്ങി നിന്നു.
ലോകചരിത്രത്തില്‍ ഇത്രയും വിളക്കുകള്‍ ഒരുമിച്ചു തിരി തെളിച്ചത് ആദ്യമായിരുന്നു. ഇത്രയും പേര്‍ ആരതിയില്‍ സംബന്ധിച്ചതും അതിശയമായിരുന്നു. അതു കൊണ്ടു തന്നെ സംഭവം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥലം പിടിച്ചു. മനസും പ്രവൃത്തിയും ചിന്തയും എന്നും ഭദ്രദീപം പോലെ തെളിഞ്ഞു നില്‍ക്കാന്‍ വെളിച്ചത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചു.
ദീപാവലി രാജ്യ വ്യാപകമായി അവിസ്മരണീയ ആഘോഷമായിരുന്നു കേരളവും വെളിച്ചത്തിന്റെ വഴിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പടക്കങ്ങളും കരിമരുന്നു പ്രയോഗങ്ങളും ആഘോഷത്തിന് ആഹ്ലാദം പകര്‍ന്നു. മധുരപലഹാര വിതരണങ്ങളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനക്കൊപ്പം നാവിക കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ ദീപാവലി ആഘോഷിച്ചു.


