ചെറുവത്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍- ചീമേനി ഗ്രാമ പഞ്ചായത്തിലെ ചീമേനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവില്‍ കളിക്കളം നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. 50 ലക്ഷം രൂപ വീതം കായിക വകുപ്പില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നും ചെലവഴിച്ചു നിര്‍മിക്കുന്ന കളിക്കളത്തിന് 25 ലക്ഷം രൂപ പോലും ചിലവാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും 21 ന് മന്ത്രി എ അബ്ദുള്‍ റഹ്‌മാന്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നടത്തുന്നത് മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ചീമേനി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഫുട്ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ഹാന്‍ഡ്ബോള്‍ കോര്‍ട്ട്, പരിശീലന സൗകര്യങ്ങള്‍, വയോജനങ്ങള്‍ക്ക് നടത്തത്തിനുള്ള സൗകര്യം, കളിക്കാര്‍ക്കുള്ള വിശ്രമ സ്ഥലം തുടങ്ങി വിവിധ പദ്ധതികളാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ മൈതാനത്തിന്റെ നാല് ഭാഗത്തും നെറ്റ് കെട്ടുകയും കിഴക്ക് ഭാഗത്തായി 50 മീറ്റര്‍ നീളത്തില്‍ ഇരിപ്പിട സൗകര്യം ഒരുക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ശരിയായ രീതിയില്‍ ആയിരുന്നില്ല പ്രവൃത്തി നടന്നതെന്നാണ് ആരോപണം. ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിന് എത്തിയവര്‍ പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു. ഈ വിഷയം പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ ഭാഗമായി ഗ്രൗണ്ട് സന്ദര്‍ശിച്ചപ്പോള്‍ നാലില്‍ ഒന്ന് രൂപ പോലും ചെലവാക്കിയിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഗ്രൗണ്ടിന്റെ നിര്‍മാണം തുടക്കം മുതലേ സുതാര്യമല്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സ്‌കൂളിലെ രക്ഷിതാവ് വിവരാവകാശ രേഖയായി നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് ചോദിച്ചപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. ഇത് അഴിമതി മൂടിവെക്കുന്നതിന്റെ ഭാഗമായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഉദ്ഘാടനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു നാടിന്റെ പൊതുസ്വത്താവേണ്ട കളിക്കളം ഏറ്റവും ഭംഗിയോടെയും കൃത്യതയോടെയും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം ഉദ്ഘാടനം നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും, വിജിലന്‍സിനും ചീമേനി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് പഞ്ചായത്ത് ഇപ്പോള്‍ അനുമതി നല്‍കുന്നില്ല. പഞ്ചായത്തിന്റെ ഈ നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് എ. ജയരാമന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ടി.വി കുഞ്ഞിരാമന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി.പി ധനേഷ്, ടി പി ശ്രീവത്സന്‍ പങ്കെടുത്തു.
