കാസര്‍കോട്: ഓംനിവാന്‍ തടഞ്ഞു നിര്‍ത്തി കോഴിവ്യാപാരിയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുമ്പള, ബന്തിയോട്, അടുക്ക, വീരനഗര്‍ കോട്ട ഹൗസിലെ അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫി (29)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ അനൂബ് കുമാറും സംഘവും മണിക്കൂറുകള്‍ക്കം അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരം. മൊറത്തണയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കേസിനാസ്പമദമായ സംഭവം. വൊര്‍ക്കാടി, അരിബയല്‍ സ്വദേശിയും മൊര്‍ത്തണയില്‍ ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ സ്വാനിത് എന്‍ സീതാറാം ഷെട്ടി (33)യാണ് കൊള്ളയ്ക്ക് ഇരയായത്.
കടയില്‍ നിന്നു കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സ്വാനിത്. മൊറത്തണയില്‍ എത്തിയപ്പോള്‍ കാറിലെത്തിയ രണ്ടുപേര്‍ വാന്‍ തടഞ്ഞു നിര്‍ത്തുകയും കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണ്ണമാല കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ തോക്ക് ലത്തീഫിനെ അറസ്റ്റു ചെയ്തത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ തോക്ക് ലത്തീഫെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടകയിലെ മറ്റൊരു കേസില്‍ അറസ്റ്റിലായി മംഗ്ളൂരു ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ നാലുദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.







