ഇടുക്കി: തമിഴ് നാട്ടില്‍ നിന്ന് വിനോദയാത്രയ്ക്ക് വരികയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മാങ്കുളം വിരിപ്പാറയിലാണ് അപകടമുണ്ടായത്. തിരുപ്പൂരില്‍ നിന്ന് തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്നു സംഘം. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും മറ്റുവാഹന യാത്രക്കാരും ചേര്‍ന്ന് അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്.








