മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ അതിക്രൂമായി കഴുത്തറുത്തു കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മഞ്ചേരി, ചാരങ്കാവ് സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന തൊഴിലെടുത്തു വരുന്നവരാണ് ഇരുവരും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്കു പോവുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം സാറ്റാര്‍ട്ടാക്കി പ്രവീണിന്റെ കഴുത്തറുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.








