കോട്ടയം: ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചു മൂടി. പശ്ചിമബംഗാള്‍ സ്വദേശിനിയും കോട്ടയം, അയര്‍ക്കുന്ന്, എളപ്പിനിയില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനി അല്‍പ്പാന (30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേയ്ക്ക് കടക്കാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.തന്റെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് സോണി കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അല്‍പ്പാന കൊല്ലപ്പെട്ടതായുള്ള ചില സൂചനകള്‍ പൊലീസിനുലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സോണി പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാട്ടിലേയ്ക്ക് കടക്കാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ സോണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധം ഉണ്ടെന്നു സംശയിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന.








