ജീവനക്കാരുടെയും അദ്ധ്യാപരുടെയും സെക്രട്ടറിയേറ്റ് മാർച്ചിന് അഭിവാദ്യ പ്രകടനം

കാസർകോട്: ശമ്പള പരിഷ്ക്കരണം ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.സിവിൽ സ്റ്റേഷനിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു.കെ ഭാനുപ്രകാശ്,വി വി സുഷമ,എൻ കെ ലസിത ,ബി രാധാകൃഷ്ണ,കെ ഹരിദാസ്, കെ വി രാഘവൻ പ്രസംഗിച്ചു.കാഞ്ഞങ്ങാട് …

തിമിരി പാലത്തേരയിലെ കെ ജാനകി അന്തരിച്ചു

ചെറുവത്തൂര്‍: തിമിരി പാലത്തേരയിലെ കെ ജാനകി(74)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന്‍. മക്കള്‍: കെ രതീശന്‍, രസിത(ആലപ്പടമ്പ്), രാജേഷ്, രാജീവന്‍ (ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചായ്യോം). മരുമക്കള്‍: രാജന്‍ ആലപടമ്പ്, സുമ രതീശന്‍(ഉദുമ), ശ്രീജ, സുമ. സഹോദരങ്ങള്‍: കൃഷ്ണന്‍, സുഗുണന്‍, ചന്ദ്രന്‍, ഫല്‍ഗുണന്‍, പവിത്രന്‍, സുരേശന്‍, സുരേന്ദ്രന്‍, നന്ദിനി, ജലജ

കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു; മകനെയും കൊല്ലാന്‍ ശ്രമം, പ്രതി പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. മാന്താടിക്കവലയില്‍ എലക്കോടത്ത് വീട്ടില്‍ രമണി (70)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രമണിയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെയും കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലവിളികേട്ട് മൂത്ത മകന്‍ ഓടിയെത്തി തടയുകയായിരുന്നു.മേസ്തിരിപ്പണിക്കാരനാണ് സോമന്‍. ഭാര്യ കിടപ്പു രോഗിയായതിന്റെ മനോവിഷമമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.

ദുബായില്‍ മരിച്ച പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാസര്‍കോട്: ദുബായില്‍ മരിച്ച മുന്നാട് പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെ മോഹനന്‍െയും കെ തങ്കമണിയുടെയും മകന്‍ കെ സുധീഷാ(30)ണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ഒരു വര്‍ഷമായി സോഫ്റ്റ്വെയര്‍ എഞ്ചിനിയറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ പെരിങ്ങാനത്തെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് നെല്ലിത്താവിലെ തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. വിനീത് (ഖത്തര്‍ ), വിനയന്‍ (മിലിട്ടറി)എന്നിവര്‍ സഹോദരങ്ങളാണ്.

വെള്ളരിക്കുണ്ട്, പ്ലാത്തടത്ത് മാവോയ്‌സ്റ്റ് പോസ്റ്ററുകള്‍ പതിച്ചത് മൂന്നിടങ്ങളില്‍; കനത്ത ജാഗ്രതയ്ക്കു നിര്‍ദ്ദേശം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലാത്തടത്ത് മാവോയ്‌സ്റ്റ് പോസ്റ്റര്‍ പതിച്ചതിനെ തുടര്‍ന്ന് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം. വെള്ളരിക്കുണ്ട് പൊലീസും വിവിധ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്ലാത്തടം ബസ് വെയ്റ്റിംഗ് ഷെഡില്‍ മൂന്ന് പോസ്റ്ററുകള്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോള്‍ സമീപത്തെ മതിലുകളിലും പോസ്റ്ററുകള്‍ പതിച്ചതായി കണ്ടെത്തി. ഉടന്‍ തന്നെ എല്ലാ പോസ്റ്ററുകളും പൊലീസ് നീക്കം ചെയ്തു. കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ …

അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി

കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടു. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി. അടുത്തമാസം 5 മുതല്‍ 29 വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്.കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ താരങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്റെ …

കുമ്പള, താഴെ ഉളുവാര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു; അന്ത്യം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ തുടരുന്നതിനിടയില്‍

കാസര്‍കോട്: കുമ്പള, താഴെ ഉളുവാറിലെ കെ.വി അബ്ദുല്‍ റഹ്‌മാന്‍ (60) കുവൈത്തില്‍ അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തുന്നതിനിടയിലായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 40 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വന്നിരുന്ന അബ്ദുല്‍ റഹ്‌മാന്‍ മൂന്നു മാസം മുമ്പാണ് ഏറ്റവുമൊടുവില്‍ നാട്ടിലെത്തി തിരികെ പോയത്.ഭാര്യ: ആയിഷ. ഏക മകള്‍ താഹിറ. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഖദീജ, ആയിഷ, സൈനബ, പരേതരായ അന്തുഞ്ഞി, അബ്ബാസ്.

ഇ ഡി പ്രസാദ് ശബരിമലയിലെ പുതിയ മേല്‍ശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. തൃശൂര്‍, ചാലക്കുടി, മഠത്തൂര്‍ക്കുന്നില്‍, എറന്നൂര്‍ മനയിലെ ഇ ഡി പ്രസാദ് ആണ് ശബരിമല മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടിയായ കശ്യപ് വര്‍മ്മയാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷകന്റെയും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.മേല്‍ശാന്തിക്കുള്ള അന്തിമപ്പട്ടികയില്‍ 14 പേരാണ് ഉണ്ടായിരുന്നത്.കൊല്ലം, മയ്യനാട്, ആയിരം തെങ്ങ് സ്വദേശി മുട്ടത്തൂര്‍ മഠത്തില്‍ എം മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ മൈഥിലി കെ വര്‍മ്മയാണ് നറുക്കെടുത്തത്. …

ഇടുക്കിയിൽ കനത്ത മഴ: വീടുകളിൽ വെള്ളം കയറി, വാഹനങ്ങള്‍ ഒലിച്ചുപോയി, മുല്ലപ്പെരിയാർ ഡാം ഉടൻ തുറക്കും

ഇടുക്കി: തുലാവർഷം ശക്തമായതോടെ ഇടുക്കിയിൽ ശക്തമായ മഴ. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്. വൃഷ്‌ടി പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്.പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 13 ഷട്ടറുകൾ രാവിലെ എട്ട് മണിയോടെ തുറക്കാനൊരുങ്ങുന്നത്. …

140 കിലോ ഒട്ടുപാലും മൂന്ന് ചാക്ക് കാലിത്തീറ്റയും മോഷ്ടിച്ച സ്ത്രീയും സുഹൃത്തും അറസ്റ്റിൽ

പയ്യന്നൂർ: 140 കിലോ ഒട്ടുപാലും മൂന്ന് ചാക്ക് കാലിത്തീറ്റയും മോഷ്ടിച്ച സ്ത്രീയും സുഹൃത്തും അറസ്റ്റില്‍. പെരിങ്ങോം വേറ്റുവക്കുന്ന് ഉന്നതിയിലെ പൊയക്കുന്നത് ജയപ്രകാശ് (49), പഴമക്കാരന്‍ ഹൗസില്‍ കെ.കെ.ഉഷാകുമാരി (49) എന്നിവരെയാണ് സി.ഐ മെല്‍ബിന്‍ ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ.കദീജ അറസ്റ്റ് ചെയ്തത്. ആലപ്പടമ്പ് കുട്ടപ്പുന്നയിലെ ഗോവിന്ദന്‍ നമ്പീശന്‍, ദേവകിയമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഷെഡില്‍ നിന്നാണ് ഇവര്‍ ഒട്ടുപാലും കാലിത്തീറ്റയും കവര്‍ന്നത്. ഈ മാസം 10ന് രാവിലെ ഒമ്പത് മണിക്കും 12ന് രാവിലെ ഒമ്പത് മണിക്കുമിടയിലുള്ള സമയം …

അസുഖബാധിതനായി ചികിത്സയിലായിരുന്ന മുൻ പ്രവാസി ചെമ്മനാട് തായത്തൊടിയിലെ ഫസൽ റഹ്മാൻ കോളിയാട് അന്തരിച്ചു

കാസർകോട്: ചെമ്മനാട് മാവില റോഡിലെ തായത്തൊടി ഫസൽ റഹ്മാൻ കോളിയാട് (53 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ദുബായിൽ ഹെൽത്ത് സർവ്വീസ്, കാസർകോട് കെയർവെൽ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ, പത്ര ഏജൻ്റ് തുടങ്ങിയ ജോലികൾ ചെയ്തിരുന്നു. പരേതനായ കോളിയാട് അബ്ദുൽ ഖാദറിൻ്റെയും അസ്യയുടെയും മകനാണ്. ഫാത്തിമത്ത് സമീറയാണ് ഭാര്യ. മക്കൾ: ഡോ. ഫഹീം മുഹമ്മദ്, ആസ്യത്ത് ഫിദ (ഗവ. കോളേജ് കാസർകോട് വിദ്യാർത്ഥിനി ), ഫായിസ് മുഹമ്മദ്. സഹോദരങ്ങൾ: …

മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരികളായ രണ്ടു പെൺകുട്ടികൾ താഴേക്ക് ചാടി, ഒരാൾ മരിച്ചു

കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് ചാടിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശിനി മീനുവാ(14)ണ് മരിച്ചത്. അടൂർ സ്വദേശിയായ ശിവർണ(14) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിൽ എത്തിയത്. മണിക്കൂറുകളോളം ഇവർ മലമുകളിൽ ഇരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ മുട്ടറ സ്കൂളിന് സമീപത്തെ കടയിൽനിന്ന് ഇവരുടെ ദൃശ്യം പകർത്തിയിരുന്നു. പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിനെയും വിവരമറിച്ചിരുന്നു. എന്നാൽ സമീപത്തേക്ക് ആളുകൾ എത്തും …