കാസർകോട്: ചെമ്മനാട് മാവില റോഡിലെ തായത്തൊടി ഫസൽ റഹ്മാൻ കോളിയാട് (53 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ദുബായിൽ ഹെൽത്ത് സർവ്വീസ്, കാസർകോട് കെയർവെൽ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ, പത്ര ഏജൻ്റ് തുടങ്ങിയ ജോലികൾ ചെയ്തിരുന്നു. പരേതനായ കോളിയാട് അബ്ദുൽ ഖാദറിൻ്റെയും അസ്യയുടെയും മകനാണ്. ഫാത്തിമത്ത് സമീറയാണ് ഭാര്യ. മക്കൾ: ഡോ. ഫഹീം മുഹമ്മദ്, ആസ്യത്ത് ഫിദ (ഗവ. കോളേജ് കാസർകോട് വിദ്യാർത്ഥിനി ), ഫായിസ് മുഹമ്മദ്. സഹോദരങ്ങൾ: തായത്തൊടിയിലെ മുഹമ്മദ് കുഞ്ഞി (ഡ്രൈവർ), ഹബീബുള്ള കപ്പണ, അബൂബക്കർ (ദുബൈ), സയീദ്, അസീസ് (പത്ര ഏജൻ്റ്), നബീസ, റംല.







