കോട്ടയം: കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. മാന്താടിക്കവലയില്‍ എലക്കോടത്ത് വീട്ടില്‍ രമണി (70)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. രമണിയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെയും കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലവിളികേട്ട് മൂത്ത മകന്‍ ഓടിയെത്തി തടയുകയായിരുന്നു.
മേസ്തിരിപ്പണിക്കാരനാണ് സോമന്‍. ഭാര്യ കിടപ്പു രോഗിയായതിന്റെ മനോവിഷമമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.







