പത്തനംതിട്ട: ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. തൃശൂര്‍, ചാലക്കുടി, മഠത്തൂര്‍ക്കുന്നില്‍, എറന്നൂര്‍ മനയിലെ ഇ ഡി പ്രസാദ് ആണ് ശബരിമല മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടിയായ കശ്യപ് വര്‍മ്മയാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷകന്റെയും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
മേല്‍ശാന്തിക്കുള്ള അന്തിമപ്പട്ടികയില്‍ 14 പേരാണ് ഉണ്ടായിരുന്നത്.
കൊല്ലം, മയ്യനാട്, ആയിരം തെങ്ങ് സ്വദേശി മുട്ടത്തൂര്‍ മഠത്തില്‍ എം മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ മൈഥിലി കെ വര്‍മ്മയാണ് നറുക്കെടുത്തത്. പുറപ്പെടാശാന്തിമാരായ ഇരുവരും തുലാം 31ന് ആണ് ചുമതലയേല്‍ക്കുക.







