കാസര്‍കോട്: വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് ചെറുവത്തൂരില്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി വിപി മുഹമ്മദ് നവാസ്(33) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവ് പൊലീസ് ജീപ്പിനെ കണ്ട് പരുങ്ങി. ജീപ്പ് നിര്‍ത്തുമെന്നായപ്പോള്‍ മുന്നോട്ട് നടന്നു. പൊലീസ് എത്തി ദേഹപരിശോധന നടത്തിയപ്പോള്‍ സിഗരറ്റ് കവറില്‍ ഒളിപ്പിച്ച നിലയില്‍ 1.03 ഗ്രാം എംഡിഎംഎ കണ്ടെത്തി. എസ്‌ഐമാരായ എസ്.വി സദാനന്ദന്‍, പി രാജീവന്‍, സിപിഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.








