അനന്തപുരം വ്യവസായ പാര്‍ക്കിലെ കോഴി സംസ്‌ക്കരണ പ്ലാന്റില്‍ നിന്നു വീണ്ടും മലിനജലപ്രവാഹം; പരിസരവാസികള്‍ പ്രക്ഷോഭത്തിലേക്ക്

കുമ്പള: അനന്തപുരം വ്യവസായ പാര്‍ക്കിലെ കോഴി ഇറച്ചി സംസ്‌ക്കരണ പ്ലാന്റില്‍ നിന്നു വീണ്ടും മലിനജല പ്രവാഹം തുടങ്ങിയെന്നു നാട്ടുകാര്‍ ആരോപിച്ചു.
പ്ലാന്റില്‍ നിന്ന് ഒഴുകിയെത്തുന്ന മലിനജലം പരിസരവാസികളുടെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും കലരുന്നു. കാമനവയല്‍ എസ് സി കോളനി, അംഗന്‍വാടി പരിസരങ്ങളിലൂടെയാണ് മലിനജലം ഒഴുകുന്നതെന്നും അതു ദുസ്സഹമായ ദുര്‍ഗന്ധമുണ്ടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതു മാരക രോഗങ്ങള്‍ക്കിടയാക്കുന്നുമെന്നു ജനങ്ങള്‍ ഭയക്കുന്നു. അന്തരീക്ഷ മലിനീകരണം നാടാകെ മാരകരോഗഭീതി ഉയര്‍ത്തുമ്പോള്‍ രോഗാണുക്കളെ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ കര്‍ശനമായി തടയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പും ഇതേ പ്രശ്നം ഉടലെടുത്തിരുന്നു. അന്നു നാട്ടുകാര്‍ നടത്തിയ നിരാഹാര സമരത്തിനൊടുവില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും നടപടിയുമുണ്ടായിരുന്നു അതിനുശേഷം മലിനജലം ഒഴുകുന്നതു തടഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും മലിനജലം നാടാകെ ഒഴുകുകയാണെന്നു നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page