കുമ്പള: കുമ്പള ടൗണില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌ക്കാരം കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടിയെന്നു സി പി എം ആരോപിച്ചു. ട്രാഫിക് പഴയ പടിയാക്കിയാല്‍ എല്ലാവര്‍ക്കും ഗുണമായിരിക്കുമെന്നു സി പി എം ലോക്കല്‍ സെക്രട്ടറി കെ ബി യൂസഫ് അറിയിച്ചു.
ബദിയഡുക്കയിലേക്കു പോവുന്ന ബസ്സുകള്‍ ഇപ്പോള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പുതിയ ബസ്‌സ്റ്റോപ്പിലാണ്. ഇതുമൂലം ടൗണിലേക്കു വരുന്ന മുതിര്‍ന്ന യാത്രക്കാരും കുട്ടികളും സ്ത്രീയാത്രക്കാരും വിഷമിക്കുന്നു. മുമ്പു ഏതു സമയത്തുവരുന്ന ബസ്സുകളും യാത്രക്കാരെ ടൗണില്‍ ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നു. ആ സംവിധാനം തന്നെ തുടരണം. ട്രാഫിക് പരിഷ്‌ക്കരണം വിദഗ്ദ്ധന്മാരെ ഉള്‍പ്പെടുത്തി കൃത്യമായി പരിശോധിച്ചേ നടപ്പാക്കാവൂ- അറിയിപ്പില്‍ മുന്നറിയിച്ചു.







