ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സമ്മേളനം ഡാലസിൽ; 31 മുതൽ

പി പി ചെറിയാൻ

ഡാളസ്: ലിറ്റററി അസ്സോസിയേഷ൯ ഓഫ് നോർത്ത് അമേരിക്ക ദ്വൈവാ൪ഷിക ത്രിദിന സമ്മേളനം ഒക്ടോബർ 31, നവം.1,2 തീയതികളിൽ ഡാളസിൽ നടക്കും. പ്രശസ്ത മലയാളo എഴുത്തുകാരൻ സുനിൽ പി. ഇളയിടം മുഖ്യാഥിതിയായി പങ്കെടുക്കും.

ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ
ഡോ: എം. വി പിള്ള , സജി അബ്രഹാം പങ്കെടുക്കുo.
മലയാള സാഹിത്യ ച൪ച്ച, സാഹിത്യാസ്വാദനം, കലാപരിപാടികൾ, കേരളീയ ഭക്ഷണം, സൗഹൃദ കൂട്ടായ്മ എന്നിവ സമ്മേളനത്തിലുണ്ടാവും.

അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും ലാനയും , കേരള ലിറ്റററി സൊസൈറ്റിയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്തു.
കേരള ലിറ്ററെറി .സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ സമ്മേളന തയ്യാറെടുപ്പിനു മുന്നിട്ടു പ്രവർത്തിക്കുന്നു.
ശങ്ക൪ മന, സാമുവൽ പനവേലി , ഷിബു പിള്ള , മാലിനി, ജോൺ കൊടിയൻ, ഹരിദാസ്‌ തങ്കപ്പൻ എന്നിവരാണ് ലാനയുടെ ഭാരവാഹികൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page